Posts

ഇന്നവേറ്റീവ് ( ഹെർബേറിയം )

Image
 ഹെർബറിയം എന്നത് ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന സംരക്ഷണ സസ്യ മാതൃകകളുടെയും അനുബന്ധ വിവരങ്ങളുടെയും ഒരു ശേഖരണമാണ്. മാതൃകകൾ മുഴുവൻ ചെടികളോ സസ്യ ഭാഗങ്ങളോ ആകാം.   ഇവിടെ സസ്യങ്ങളുടെ ഇലകളാണ് ശേഖരിച്ചത്. 2023 ജൂൺ 15,16,17 എന്നീ ദിവസങ്ങളിലായി പോത്തൻകോട്, നന്നാട്ടുകാവ് എന്നീ പ്രദേശങ്ങളിൽ നിന്ന് 10 സസ്യങ്ങളുടെ ഇലകളാണ് ശേഖരിച്ചത്. താമര, കണിക്കൊന്ന,രാജമല്ലി, തൊട്ടാവാടി,പേരമരം, തെച്ചി, മൊസാന്ത, തുമ്പ, അരളി, ചെമ്പരത്തി, എന്നിങ്ങനെ നാട്ടിൻപുറത്ത് സുലഭമായി കാണുന്ന കുട്ടികൾക്ക് ഏറെ പരിചിതമായ ചെടികളുടെ ഇലകളാണ് ശേഖരിച്ചത്.                 ശേഖരിച്ച ഇലകൾ രണ്ട് മാസമായി രണ്ട് കടലാസു സീറ്റുകൾക്കിടയിൽ പരത്താനും ഈർപ്പമാകീകരണം ചെയ്യാനുമായി സമ്മർദ്ദം ചെലുത്തി. അവ ഉണങ്ങിയതിനുശേഷം ഓരോ ഇലയും ഓരോ ഷീറ്റ് പേപ്പറിൽ ഒട്ടിക്കുകയും അവയുടെ ശാസ്ത്രീയ നാമം, പൊതുവായ നാമം, കുടുംബം,ശേഖരിച്ച സ്ഥലം, തീയതി, മുതലായവ രേഖപ്പെടുത്തുകയും ചെയ്തു.

ഏഴാം ആഴ്ച 24-07-2023-27-07-2023

Image
 24-07-2023 - തിങ്കൾ  അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു. പതിവുപോലെ രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി.അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കെടുത്തു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം തിരികെ സ്റ്റാഫ് റൂമിലേക്ക് പോയി. ഇന്ന് എനിക്ക് എട്ടാം ക്ലാസിൽ ഒരു പിരീഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.സിദ്ധി ശോധകം നടത്തുന്നതിനായി ഒരു പിരീഡ് കൂടി കടം വാങ്ങി.          ട്രെയിനിങ് അധ്യാപകർക്ക് സ്റ്റാഫ് റൂമിൽ നിന്ന് ചോക്ക് തരില്ല എന്ന് പറഞ്ഞത് പൊതുവിൽ അധ്യാപക വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കുട്ടികളും അധ്യാപകരും സ്കൂളിൽ പൂച്ചെടികളും പച്ചക്കറികളും നടുകയും വെള്ളമൊഴിക്കുകയും ചെയ്തുവന്നത് വളരെ നല്ല കാര്യമായിരുന്നു. 25-07-2023 - ചൊവ്വ അധ്യാപന പരിശീലനത്തിന്റെ മുപ്പതാം ദിവസമായി ഇന്ന് പതിവുപോലെ രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേർന്നു.9 12 നു ഉള്ള അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം സ്റ്റാർ റൂമിലേക്ക് പോയി. എനിക്കിന്ന് എട്ടാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്.പോഷൻ തീർക്കുന്നതിനായി ഒരു പിരീഡ് കൂടി കടം വാങ്ങിയതിനാൽ ഇന്ന് രണ്ട് ലെസ്സൺ പ്ലാൻ...

ആറാം ആഴ്ച 19.07.2023- 21.07.2023

Image
 19/07/23 ബുധൻ  രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ 25 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കു കൊള്ളുകയും അതേത്തുടർന്ന് അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ശേഷം സ്റ്റാഫ് റൂമിലേക്ക് പോയി. കർക്കിടകവാവിന്റെ ഭാഗമായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ അന്തരിച്ചതിന്റെയും ഭാഗമായി തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ അവധിയായിരുന്നു. തുടർച്ചയായുള്ള അവധി കഴിഞ്ഞുള്ള ആദ്യ ദിവസമായതിനാൽ തന്നെ കുട്ടികൾ വളരെ കുറവായിരുന്നു. ഇന്ന് എട്ടാം ക്ലാസും ഒമ്പതാം ക്ലാസും ആയിരുന്നു ഉണ്ടായിരുന്നത്.  ഒമ്പതാം ക്ലാസ്സിൽ ഹരിതമോഹനത്തിന്റെ അവസാന ഭാഗമായിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ആയതിലേക്കായി ഹെർബറിയം ഇന്നോവേറ്റീവ് വർക്ക് നിർമിച്ച് തയ്യാറാക്കിയിരുന്നു. വ്യത്യസ്തതരം ഇലകളുടെ പേരും ശാസ്ത്രീയ നാമവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 20/07/23- വ്യാഴം             രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിന്റെ 26 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിനടുത്...

സ്കൂൾ ഇലക്ഷൻ 13.07.2023

Image
അധ്യാപന പരിശീലനത്തിന്റെ 23  ദിവസമായിരുന്നു ഇന്ന്. സ്പെഷ്യൽ അസംബ്ലി ആയിരുന്നു ഇന്ന് ഉണ്ടായിരുന്നത്. സ്കൂളിൽ മനോരമ പത്രത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് അസംബ്ലിയിൽ വച്ച് നടത്തുകയുണ്ടായി. മനോരമ പത്രത്തിന്റെ ഭാരവാഹികൾ അസംബ്ലിയിൽ സന്നിഹിതരായിരുന്നു. അവരെ ശാസ്ത്രജ്ഞനായ ഒരു വ്യക്തി ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ചരിത്രത്തെ പറ്റി വിക്ഷേപണ ഘട്ടങ്ങളെ പറ്റിയും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മനോരമ പത്രത്തിലെ പടിപ്പുരയുടെ പ്രാധാന്യത്തെ പറ്റിയും പത്രവായനയുടെ ആവശ്യകതയെ പറ്റിയും കുട്ടികളോട് അവർ സംവദിച്ചു.മഴയായി തന്നെ ക്ലാസ് മുറിയിലായിരുന്നു കുട്ടികൾ സംഘടിച്ചത്.                   ഉച്ചയ്ക്ക് 2 30 ഓടുകൂടി കുട്ടികളെല്ലാം ജനറൽ അസംബ്ലിക്ക് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. അസംബ്ലിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഇലക്ഷന്റെ  ഫലപ്രഖ്യാപനം നടത്തുകയുണ്ടായി. പ്രോത്സാരായിരുന്നു വോട്ടുകളുടെ വിശദാംശങ്ങളും വിജയികളുടെ പേര് അനൗൺസ് ചെയ്തത്. 32 വോട്ടോയുടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സഫ്ന സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.72 വോട്ടോടെ  ഒൻപത് ബിയിലെ മിഥ...

അഞ്ചാം ആഴ്ച(10.07.2023- 14.07.2023)

Image
 10.07.2023 സിന്ധു ടീച്ചർ രണ്ടാംഘട്ട ഒബ്സർവേഷൻ ആയി എത്തിയിരുന്നു. എട്ടാം ക്ലാസിലെ വഴിയാത്ര എന്ന പാഠഭാഗം ആയിരുന്നു ഒബ്സർവേഷൻ നടത്തിയത്. പുതിയകാല യാത്രകളുടെ ചില ദൃശ്യശലങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും യാത്രകൾക്കുണ്ടായ കാലക്രമമായ മാറ്റത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ക്ലാസ് നിരീക്ഷിച്ച ശേഷം വളരെ നല്ല അഭിപ്രായമാണ് ടീച്ചർ രേഖപ്പെടുത്തിയത്. കുട്ടികളോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയിൽ അവലംബിച്ചാൽ ബോധനം കൂടുതൽ പങ്കാളിത്തത്തോടെ ആകും എന്ന് നിർദ്ദേശിച്ചു . 11.07.2023 ചൊവ്വാഴ്ച ഗണിതശാസ്ത്രം അദ്ധ്യാപികയായ ഷീജ ടീച്ചർ ഫിസിക്കൽ സയൻസ് അധ്യാപിക നിത്യ ടീച്ചർ എന്നിവർ ക്ലാസ് നിരീക്ഷിക്കുന്നതിനായി എത്തിയിരുന്നു. എട്ടാം ക്ലാസിൽ പൂക്കളും ആണ്ടറുതിയും എന്ന പുതിയ പാഠഭാഗം തുടങ്ങി. വീട്ടി ഭട്ടതിരിപ്പാടിന്റെ ചിത്രവും ജീവചരിത്രം എഴുതിയ ചാർട്ടും പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് കവി പരിചയം നടത്തുകയുണ്ടായി. ഇന്ന് ക്ലാസ് എടുക്കുന്നതിനോടൊപ്പം നിദാനശോദകത്തിന്റെ മാർക്കുകൾ വിതരണം ചെയ്തു. പത്തുകുട്ടികൾ മാത്രമായിരുന്നു പരീക്ഷ എഴുതിയത്. ആൽവിൻ എന്ന വിദ്യാർത്ഥി മുഴുവൻ മാർക്കും കരസ്ഥമാക്കി. നല്ല മാർക്ക് നേ...

നാലാം ആഴ്ച (03.07.2023-07.07.2023)

Image
  03.07.2023 തിങ്കളാഴ്ച അതേ കഠിനമായ മഴയായതിനാൽ കുട്ടികളിൽ പലരും നനഞ്ഞു കൊണ്ടും വൈകിയുമായിരുന്നു സ്കൂളിൽ എത്തിച്ചേർന്നത്. ഇന്നുമുതൽ എട്ടാം ക്ലാസിൽ വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങിയിരുന്നു.  യാത്രകൾ പ്രമേയം ആകുന്നതുകൊണ്ടുതന്നെ യാത്രകളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ വെളിവാകുന്ന വീഡിയോ കുട്ടികൾക്കായി കാണിച്ചുകൊടുത്തു.ഓഗസ്റ്റ് മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ബിരിയാണിയെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ സംസാരിക്കുകയുണ്ടായി. സ്കൂളിലെ വായനശാലയുടെയും ലാബുകളുടെയും പുനരുദ്ധാരണ പരിപാടികൾ നടത്തുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായിരുന്നു ബിരിയാണി ചലഞ്ച് നടത്താൻ ഉദ്ദേശിച്ചത്. 05.07.2023 ബുധനാഴ്ച പ്രിൻസിപ്പാൾ ബിനി ടീച്ചർ   സ്കൂളിലെത്തി  റെക്കോർഡ് പരിശോധിക്കുകയും സൈൻ ഇടുകയും ചെയ്തു. മുബീന ടീച്ചറിനെ ക്ലാസ് ഒബ്സർവ്  ചെയ്തതിനുശേഷം പ്രിൻസിപ്പൽ മടങ്ങി. 06.07.2023 വ്യാഴാഴ്ച വനജ ടീച്ചർ ക്ലാസ് ഒബ്സർവേഷനായി എത്തിയിരുന്നു. ഫിസിക്കൽ സയൻസ് അധ്യാപികയായ നിത്യ ടീച്ചറും വന്നിരുന്നു. ടീച്ചർ ക്ലാസ് നിരീക്ഷിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. ഉച്ചവരെ ടീച്ചർ ക്ലാസുകൾ നിരീക്ഷി...