നാലാം ആഴ്ച (03.07.2023-07.07.2023)

 


03.07.2023 തിങ്കളാഴ്ച അതേ കഠിനമായ മഴയായതിനാൽ കുട്ടികളിൽ പലരും നനഞ്ഞു കൊണ്ടും വൈകിയുമായിരുന്നു സ്കൂളിൽ എത്തിച്ചേർന്നത്. ഇന്നുമുതൽ എട്ടാം ക്ലാസിൽ വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങിയിരുന്നു.  യാത്രകൾ പ്രമേയം ആകുന്നതുകൊണ്ടുതന്നെ യാത്രകളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ വെളിവാകുന്ന വീഡിയോ കുട്ടികൾക്കായി കാണിച്ചുകൊടുത്തു.ഓഗസ്റ്റ് മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ബിരിയാണിയെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ സംസാരിക്കുകയുണ്ടായി. സ്കൂളിലെ വായനശാലയുടെയും ലാബുകളുടെയും പുനരുദ്ധാരണ പരിപാടികൾ നടത്തുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായിരുന്നു ബിരിയാണി ചലഞ്ച് നടത്താൻ ഉദ്ദേശിച്ചത്.

05.07.2023 ബുധനാഴ്ച പ്രിൻസിപ്പാൾ ബിനി ടീച്ചർ   സ്കൂളിലെത്തി  റെക്കോർഡ് പരിശോധിക്കുകയും സൈൻ ഇടുകയും ചെയ്തു. മുബീന ടീച്ചറിനെ ക്ലാസ് ഒബ്സർവ്  ചെയ്തതിനുശേഷം പ്രിൻസിപ്പൽ മടങ്ങി.

06.07.2023 വ്യാഴാഴ്ച വനജ ടീച്ചർ ക്ലാസ് ഒബ്സർവേഷനായി എത്തിയിരുന്നു. ഫിസിക്കൽ സയൻസ് അധ്യാപികയായ നിത്യ ടീച്ചറും വന്നിരുന്നു. ടീച്ചർ ക്ലാസ് നിരീക്ഷിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. ഉച്ചവരെ ടീച്ചർ ക്ലാസുകൾ നിരീക്ഷിക്കുവാൻ വിനിയോഗിച്ചു. പ്രസന്നതയോടെ ക്ലാസ്സ് എടുക്കുന്നതിനുള്ള നിർദ്ദേശം വനജ ടീച്ചർ നൽകുകയുണ്ടായി.


07.07.2023 വെള്ളിയാഴ്ച എട്ടാം ക്ലാസ്സിൽ നിദാനശോദകം  നടത്തുകയുണ്ടായി. വളരെ നല്ല രീതിയിൽ കുട്ടികൾ പ്രതികരിച്ചു. കുടുംബത്തിൽ നിന്ന് അകന്നു മാറി നിൽക്കുന്നതിന്റെയും മാതാപിതാക്കളുടെ ശരിയായ കരുതൽ കിട്ടാത്തതിന്റെയും ബുദ്ധിമുട്ടുകൾ കുട്ടികളുടെ സംഭാഷണത്തരം പ്രവർത്തികളിലും പ്രതിഫലിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചു.


Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)