അഞ്ചാം ആഴ്ച(10.07.2023- 14.07.2023)

 10.07.2023 സിന്ധു ടീച്ചർ രണ്ടാംഘട്ട ഒബ്സർവേഷൻ ആയി എത്തിയിരുന്നു. എട്ടാം ക്ലാസിലെ വഴിയാത്ര എന്ന പാഠഭാഗം ആയിരുന്നു ഒബ്സർവേഷൻ നടത്തിയത്. പുതിയകാല യാത്രകളുടെ ചില ദൃശ്യശലങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും യാത്രകൾക്കുണ്ടായ കാലക്രമമായ മാറ്റത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ക്ലാസ് നിരീക്ഷിച്ച ശേഷം വളരെ നല്ല അഭിപ്രായമാണ് ടീച്ചർ രേഖപ്പെടുത്തിയത്. കുട്ടികളോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയിൽ അവലംബിച്ചാൽ ബോധനം കൂടുതൽ പങ്കാളിത്തത്തോടെ ആകും എന്ന് നിർദ്ദേശിച്ചു


.

11.07.2023 ചൊവ്വാഴ്ച ഗണിതശാസ്ത്രം അദ്ധ്യാപികയായ ഷീജ ടീച്ചർ ഫിസിക്കൽ സയൻസ് അധ്യാപിക നിത്യ ടീച്ചർ എന്നിവർ ക്ലാസ് നിരീക്ഷിക്കുന്നതിനായി എത്തിയിരുന്നു. എട്ടാം ക്ലാസിൽ പൂക്കളും ആണ്ടറുതിയും എന്ന പുതിയ പാഠഭാഗം തുടങ്ങി. വീട്ടി ഭട്ടതിരിപ്പാടിന്റെ ചിത്രവും ജീവചരിത്രം എഴുതിയ ചാർട്ടും പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് കവി പരിചയം നടത്തുകയുണ്ടായി. ഇന്ന് ക്ലാസ് എടുക്കുന്നതിനോടൊപ്പം നിദാനശോദകത്തിന്റെ മാർക്കുകൾ വിതരണം ചെയ്തു. പത്തുകുട്ടികൾ മാത്രമായിരുന്നു പരീക്ഷ എഴുതിയത്. ആൽവിൻ എന്ന വിദ്യാർത്ഥി മുഴുവൻ മാർക്കും കരസ്ഥമാക്കി. നല്ല മാർക്ക് നേടിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു.

12.07.2023 ഇന്ന് സ്കൂൾ ഇലക്ഷൻ നടത്തുന്ന ദിവസമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് സ്കൂൾ ഇലക്ഷൻ നടത്തിയത്. ഉച്ചയ്ക്ക് 2 മണി മുതൽ സ്കൂൾ ഇലക്ഷൻ നടത്തുകയുണ്ടായി. സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ എന്നീ തസ്തികകളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കുട്ടികൾക്ക് ഓരോ ചിഹ്നവും  പ്രചാരണത്തിനുള്ള സമയവും നൽകിയിരുന്നു. സ്കൂൾ ലീഡറായി ആറു പേരും ഡെപ്യൂട്ടി ലീഡറായി നാല് പേരുമായിരുന്നു മത്സരിച്ചത്. എല്ലാ കുട്ടികളും അവരുടെ വോട്ടുകൾ രേഖപ്പെടുത്തി.

14.07.2023 വെള്ളിയാഴ്ച രാവിലെ ദേശാഭിമാനി പത്രത്തിന്റെ വിതരണ പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും പത്രത്തിന് സംഘാടകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)