സ്കൂൾ ഇലക്ഷൻ 13.07.2023
അധ്യാപന പരിശീലനത്തിന്റെ 23 ദിവസമായിരുന്നു ഇന്ന്. സ്പെഷ്യൽ അസംബ്ലി ആയിരുന്നു ഇന്ന് ഉണ്ടായിരുന്നത്. സ്കൂളിൽ മനോരമ പത്രത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് അസംബ്ലിയിൽ വച്ച് നടത്തുകയുണ്ടായി. മനോരമ പത്രത്തിന്റെ ഭാരവാഹികൾ അസംബ്ലിയിൽ സന്നിഹിതരായിരുന്നു. അവരെ ശാസ്ത്രജ്ഞനായ ഒരു വ്യക്തി ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ചരിത്രത്തെ പറ്റി വിക്ഷേപണ ഘട്ടങ്ങളെ പറ്റിയും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മനോരമ പത്രത്തിലെ പടിപ്പുരയുടെ പ്രാധാന്യത്തെ പറ്റിയും പത്രവായനയുടെ ആവശ്യകതയെ പറ്റിയും കുട്ടികളോട് അവർ സംവദിച്ചു.മഴയായി തന്നെ ക്ലാസ് മുറിയിലായിരുന്നു കുട്ടികൾ സംഘടിച്ചത്.
ഉച്ചയ്ക്ക് 2 30 ഓടുകൂടി കുട്ടികളെല്ലാം ജനറൽ അസംബ്ലിക്ക് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. അസംബ്ലിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഇലക്ഷന്റെ ഫലപ്രഖ്യാപനം നടത്തുകയുണ്ടായി. പ്രോത്സാരായിരുന്നു വോട്ടുകളുടെ വിശദാംശങ്ങളും വിജയികളുടെ പേര് അനൗൺസ് ചെയ്തത്. 32 വോട്ടോയുടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സഫ്ന സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.72 വോട്ടോടെ ഒൻപത് ബിയിലെ മിഥുൻ എന്ന കുട്ടി ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപകർ അവരെ മാലയിട്ട് സ്വീകരിച്ചു. കുട്ടികൾ അവരുടെ പരമാവധി സ്കൂളിൽ വേണ്ടി പ്രവർത്തിക്കുമെന്ന് സ്റ്റേജിൽ വച്ച് ഉറപ്പ് നൽകി.
.jpeg)
Comments
Post a Comment