ഏഴാം ആഴ്ച 24-07-2023-27-07-2023
24-07-2023 - തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു. പതിവുപോലെ രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി.അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കെടുത്തു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം തിരികെ സ്റ്റാഫ് റൂമിലേക്ക് പോയി. ഇന്ന് എനിക്ക് എട്ടാം ക്ലാസിൽ ഒരു പിരീഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.സിദ്ധി ശോധകം നടത്തുന്നതിനായി ഒരു പിരീഡ് കൂടി കടം വാങ്ങി.
ട്രെയിനിങ് അധ്യാപകർക്ക് സ്റ്റാഫ് റൂമിൽ നിന്ന് ചോക്ക് തരില്ല എന്ന് പറഞ്ഞത് പൊതുവിൽ അധ്യാപക വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കുട്ടികളും അധ്യാപകരും സ്കൂളിൽ പൂച്ചെടികളും പച്ചക്കറികളും നടുകയും വെള്ളമൊഴിക്കുകയും ചെയ്തുവന്നത് വളരെ നല്ല കാര്യമായിരുന്നു.
25-07-2023 - ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ മുപ്പതാം ദിവസമായി ഇന്ന് പതിവുപോലെ രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേർന്നു.9 12 നു ഉള്ള അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം സ്റ്റാർ റൂമിലേക്ക് പോയി. എനിക്കിന്ന് എട്ടാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്.പോഷൻ തീർക്കുന്നതിനായി ഒരു പിരീഡ് കൂടി കടം വാങ്ങിയതിനാൽ ഇന്ന് രണ്ട് ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു.
26-07-2023 - ബുധൻ
അധ്യാപന പരിശീലനത്തിന്റെ 31 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിലെത്തിച്ചേർന്നു. 9 12 നു ഉള്ള അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സ്റ്റാഫ് റൂമിലേക്ക് പോവുകയുണ്ടായി ഇന്നെനിക്ക് രണ്ട് പിരീഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അവസാനത്തെ ക്ലാസ്സ് ആയിരുന്നു.
പ്രോജക്ടിന് ആവശ്യമായ വിവരശേഖരണം ഒമ്പതാം ക്ലാസിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ പരീക്ഷകളിൽ ഉന്നത വിജയം വാങ്ങിയ കുട്ടികൾക്ക് സമ്മാനങ്ങളും അഭിനന്ദനങ്ങളും നൽകി. കോളേജിൽ നിന്നും തന്നെ അയച്ച ഒബ്സർവേഷൻ ഷീറ്റ് ലീഡർ ബന്ധപ്പെട്ട അധ്യാപകർക്ക് നൽകി.അടുത്തദിവസം നടക്കുന്ന ശാസ്ത്രമേളയ്ക്ക് ആവശ്യമായ സഹായങ്ങൾ കുട്ടികൾക്ക് നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയുണ്ടായി.
27-07-2023 - വ്യാഴം
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിലെത്തി.ഇന്ന് ശാസ്ത്രമേള നടക്കുന്നുണ്ടായിരുന്നു. രാവിലെ തന്നെ കുട്ടികളും അധ്യാപകരും അതിന്റെ തിരക്കിലായിരുന്നു.9 12ന് അധ്യാപകർക്കുള്ള പ്രാർത്ഥനയിൽ പങ്കുകൊണ്ടു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം സ്റ്റാഫ് റൂമിലേക്ക് പോയി
10 30 ശാസ്ത്രമേളയ്ക്ക് മാർക്കിടുന്നതിനായി അധ്യാപകർ ഞങ്ങളെ നിയോഗിച്ചു. കുട്ടികളുടെ അറിവും സർഗാത്മകതയും സമ്മേളിച്ച മേളയായിരുന്നു അത്.ഉച്ചയ്ക്കുശേഷം അധ്യാപക വിദ്യാർത്ഥികൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്ക് മധുരം നൽകി യാത്ര ചോദിച്ചു. ഹെഡ്മാസ്റ്ററിൽ നിന്നും റെക്കോർഡിൽ ഒപ്പം സീലും വാങ്ങി. ശാസ്ത്രമേളയുടെ മാർക്ക് കണക്കുകൂട്ടി വിജയിയെ കണ്ടെത്തി അധ്യാപകരെ അറിയിച്ചു. 3 30 ഓടെ അധ്യാപന പരിശീലനം അവസാനിപ്പിച്ച് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.

.jpeg)


Comments
Post a Comment