ആറാം ആഴ്ച 19.07.2023- 21.07.2023
19/07/23 ബുധൻ
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ 25 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കു കൊള്ളുകയും അതേത്തുടർന്ന് അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ശേഷം സ്റ്റാഫ് റൂമിലേക്ക് പോയി. കർക്കിടകവാവിന്റെ ഭാഗമായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ അന്തരിച്ചതിന്റെയും ഭാഗമായി തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ അവധിയായിരുന്നു. തുടർച്ചയായുള്ള അവധി കഴിഞ്ഞുള്ള ആദ്യ ദിവസമായതിനാൽ തന്നെ കുട്ടികൾ വളരെ കുറവായിരുന്നു. ഇന്ന് എട്ടാം ക്ലാസും ഒമ്പതാം ക്ലാസും ആയിരുന്നു ഉണ്ടായിരുന്നത്.
ഒമ്പതാം ക്ലാസ്സിൽ ഹരിതമോഹനത്തിന്റെ അവസാന ഭാഗമായിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ആയതിലേക്കായി ഹെർബറിയം ഇന്നോവേറ്റീവ് വർക്ക് നിർമിച്ച് തയ്യാറാക്കിയിരുന്നു. വ്യത്യസ്തതരം ഇലകളുടെ പേരും ശാസ്ത്രീയ നാമവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
20/07/23- വ്യാഴം
രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിന്റെ 26 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന കവടിയാർ കൊട്ടാരം കുട്ടികൾക്കൊപ്പം സന്ദർശിച്ചു. ആർട്ട് ഗ്യാലറിയും മറ്റും കാണാനുള്ള അവസരം ലഭിച്ചു. കൊട്ടാരത്തിന്റെ വാസ്തുവിദ്യകൾ വിദ്യാർത്ഥികളെ ആകർഷിച്ചു.150 മുറികൾ കൊട്ടാരത്തിനുള്ളിൽ ഉണ്ടെന്ന് അറിയുവാൻ കഴിഞ്ഞു. 10 മണിക്ക് മുൻപ് തന്നെ തിരികെയെത്തി.
21-07-23 -വെള്ളി
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ 27 ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിലെത്തിച്ചേർന്നു. 9 10 അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. അതേത്തുടർന്ന് അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടു.ഇന്ന് ജൂലൈ 21 ചാന്ദ്രദിനം ആയതിനാൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തിയിരുന്നു. രാവിലെ കരണ്ട് ഇല്ലാത്തതുകൊണ്ട് തന്നെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് ശേഷം ചാന്ദ്രദിനത്തിന്റെ പരിപാടികൾ നടന്നു കവിതയും കഥയും കാര്യം ഉൾക്കൊണ്ടിരുന്നു. വീഡിയോ പ്രസന്റേഷനും ഇതിനൊപ്പം ഉണ്ടായിരുന്നു. 3.40 ന് സ്കൂളിൽ നിന്നിറങ്ങി.





Comments
Post a Comment