ഇന്നവേറ്റീവ് ( ഹെർബേറിയം )
ഹെർബറിയം എന്നത് ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന സംരക്ഷണ സസ്യ മാതൃകകളുടെയും അനുബന്ധ വിവരങ്ങളുടെയും ഒരു ശേഖരണമാണ്. മാതൃകകൾ മുഴുവൻ ചെടികളോ സസ്യ ഭാഗങ്ങളോ ആകാം.
ഇവിടെ സസ്യങ്ങളുടെ ഇലകളാണ് ശേഖരിച്ചത്. 2023 ജൂൺ 15,16,17 എന്നീ ദിവസങ്ങളിലായി പോത്തൻകോട്, നന്നാട്ടുകാവ് എന്നീ പ്രദേശങ്ങളിൽ നിന്ന് 10 സസ്യങ്ങളുടെ ഇലകളാണ് ശേഖരിച്ചത്. താമര, കണിക്കൊന്ന,രാജമല്ലി, തൊട്ടാവാടി,പേരമരം, തെച്ചി, മൊസാന്ത, തുമ്പ, അരളി, ചെമ്പരത്തി, എന്നിങ്ങനെ നാട്ടിൻപുറത്ത് സുലഭമായി കാണുന്ന കുട്ടികൾക്ക് ഏറെ പരിചിതമായ ചെടികളുടെ ഇലകളാണ് ശേഖരിച്ചത്.
ശേഖരിച്ച ഇലകൾ രണ്ട് മാസമായി രണ്ട് കടലാസു സീറ്റുകൾക്കിടയിൽ പരത്താനും ഈർപ്പമാകീകരണം ചെയ്യാനുമായി സമ്മർദ്ദം ചെലുത്തി. അവ ഉണങ്ങിയതിനുശേഷം ഓരോ ഇലയും ഓരോ ഷീറ്റ് പേപ്പറിൽ ഒട്ടിക്കുകയും അവയുടെ ശാസ്ത്രീയ നാമം, പൊതുവായ നാമം, കുടുംബം,ശേഖരിച്ച സ്ഥലം, തീയതി, മുതലായവ രേഖപ്പെടുത്തുകയും ചെയ്തു.





Comments
Post a Comment