മൂന്നാം ആഴ്ച ( 26/06/2023 -1/07/2023)
26 06 2023 തിങ്കളാഴ്ച ലോക ലഹരി വിരുദ്ധ ദിനം ആണ്.ലഹരി വിരുദ്ധ ദിനത്തോടനുബന്ധമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.ഇതിനോടനുബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ ചിത്രരചന ഉപന്യാസ രചന പ്രസംഗം മത്സരം എന്നീ മത്സരങ്ങൾ നടത്തിയതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ഉണ്ടായി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയത് അൻസു എന്ന വിദ്യാർത്ഥിയാണ്. അതേതുടർന്ന് ഗണിതശാസ്ത്ര അധ്യാപികയായ പുഷ്പിത ടീച്ചറും വൈസ് പ്രിൻസിപ്പാളുമായ പോൾ സാറും സംസാരിച്ചു. പുഷ്പിത ടീച്ചർ പ്രതിജ്ഞ ചൊല്ലുകയുണ്ടായി.
27.06.2023 ചൊവ്വാഴ്ച ഹെലൻ കെല്ലർ ദിനമായിരുന്നു. സ്പെഷ്യൽ എജുക്കേഷൻ ടീച്ചർ ആയ ഹേമ ടീച്ചർ ദിനമായ ക്വിസ് നടത്താൻ നിയോഗിച്ചു. ഞാനും മനീഷയും ക്വിസിനായി ചോദ്യോത്തരങ്ങൾ തയ്യാറാക്കി. ഉച്ചയ്ക്കു ശേഷമുള്ള ആദ്യ പിരിഡായിരുന്നു ക്വിസ് നടത്തിയത്. എട്ടാം ക്ലാസിൽ നിന്നും ജീവൻ നാസിഫ് എന്നിവരും ഒമ്പതാം ക്ലാസിൽ നിന്നും അഭയ് വൈഷ്ണവ് എന്നിവരും വിജയികളായി.
30.06.2023 ബക്രീദ് അവധി കഴിഞ്ഞ് വന്നതിനാൽ കുട്ടികൾ കുറവായിരുന്നു. ഭക്ഷണം അറിയാൻ കഴിയാത്ത കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധ്യാപകരുമായി സംസാരിച്ചു. അവർക്കുവേണ്ടി സ്പെഷ്യൽ ക്ലാസുകൾ എടുത്തു നൽകാമെന്ന് അധ്യാപകൻ പറഞ്ഞു.
1.07.2023 ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ഉച്ചയ്ക്ക് ശേഷം പി.എസ്. സി. പരീക്ഷ ആയതിനാൽ ഒരു പിരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.



Comments
Post a Comment