രണ്ടാം ആഴ്ച ( 20/06/2023- 23/06/2023)
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായിരുന്നു. യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചില യോഗങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ അധ്യാപകർ നമ്മെ നിയോഗിച്ചിരുന്നു. ഞാൻ രാഹുൽ ഗൗരി സന്ദീപ് എന്നിവരായിരുന്നു രോഗക്ലാസ് എടുക്കാൻ നിയോഗിക്കപ്പെട്ടത്. അസംബ്ലിയിലെ ഔദ്യോഗിക നടപടികൾക്ക് ശേഷം പ്രാണായാമം വൃക്ഷാസന പർവദാസന പാദഹസ്താസന താണ്ടവാസന മുതലായവ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. സിന്ധു ടീച്ചർ നന്ദി പ്രകാശന വേളയിൽ നമുക്ക് പ്രത്യേക നന്ദി അറിയിച്ചു.
9 A യിൽ ഓപ്ഷണൽ ഒബ്സർവേഷനായി സിന്ധു ടീച്ചർ എത്തിയിരുന്നു. ഹരിത മോഹനം എന്ന പാഠഭാഗമായിരുന്നു പഠിപ്പിച്ചത്.
23.06.23 വെള്ളിയാഴ്ച രണ്ടാം അധ്യാപന പരിശീലനത്തിന്റെ പത്താം ദിവസമായിരുന്നു. ഇന്ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. ആരോഗ്യ അസംബ്ലി ആയിരുന്നു. പകർച്ചവ്യാധികൾക്കെതിരെയും പകർന്നു പിടിക്കുന്ന നിലവിലെ പനിയെ പറ്റിയും ഹെഡ്മാസ്റ്റർ അവബോധം നൽകാൻ ഉതകുന്ന പ്രസംഗം നടത്തുകയുണ്ടായി. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധ്യപ്പെടുത്തുന്ന പ്രതിജ്ഞയും ചൊല്ലുകയുണ്ടായി. ഒന്നാമത്തെ പിരിടൻ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗ മത്സരം നടത്തുന്നുണ്ടായി. ഞാൻ ഐഷ എന്നീ ട്രെയിനിങ് അധ്യാപകരെ ജഡ്ജസ്സായി അധ്യാപകർ നിയോഗിച്ചു. പ്രസംഗ മത്സരം നിലവാരം കുറഞ്ഞതായിരുന്നു.മൂന്നു കുട്ടികൾ മാത്രമാണ് പ്രസംഗം മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേദിയെ അഭിമുഖീകരിക്കാൻ പ്രയാസം ഉണ്ടായിരുന്നു. ആരോഗ്യ അസംബ്ലിയുടെ അനുബന്ധിച്ച് ഡ്രൈഡേ ആയി ഇന്നു ആചരിച്ചു.





Comments
Post a Comment