ഒന്നാം ആഴ്ച (13/06/2023 -16/06/2023)
13.06.2023 ചൊവ്വാഴ്ച.എട്ടാം ക്ലാസിൽ മലയാളം കേരളപാഠാവലി ആയിരുന്നു പഠിപ്പിച്ചിരുന്നത്. സുരേന്ദ്രന്റെ അമ്മമ്മ എന്ന പാഠഭാഗം ആയിരുന്നു പഠിപ്പിച്ചത്. കുട്ടികൾക്ക് മാനവിക മൂല്യങ്ങളെ പറ്റിയും ബന്ധങ്ങളുടെ ഊഷ്മളതയെ പറ്റിയും ബോധ്യം ഉണ്ടെന്ന് മനസ്സിലായി. വിദ്യാർത്ഥി കേന്ദ്രീകൃത ബോധനരീതി അവലംബിച്ചതിനാൽ കുട്ടികൾക്ക് ശ്രദ്ധയും താല്പര്യവും വളരുന്നുണ്ടായിരുന്നു. ക്ലാസ്സിൽ അനുഭവക്കുറിപ്പ് എഴുതില്ല എന്ന് വാശിപിടിച്ച ഒരു വിദ്യാർത്ഥി അനുഭവമായിരുന്നു. ആ കുട്ടിയെ പറ്റി കൂടുതൽ അന്വേഷിക്കുകയും വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് അവനെക്കൊണ്ട് അപ്രകാരം പറയാൻ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുകയും ചെയ്തു.
14 6 2023 ബുധനാഴ്ച സ്കൂളിൽ രാവിലെ അസംബ്ലി ഉണ്ടായിരുന്നു. ഈ അയിന് വർഷത്തിലെ ആദ്യ അസംബ്ലി ആയിരുന്നു. 10 7 വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് സംഘടിപ്പിച്ച അസംബ്ലി ആയിരുന്നു. നല്ല രീതിയിൽ അവതരിപ്പിക്കുവാൻ അവർക്ക് സാധിച്ചു.
15 6 2023 വ്യാഴാഴ്ച എനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ അധീന വർഷത്തിൽ പഠിപ്പിച്ചിരുന്ന കുട്ടികൾ ഇന്ന് കാണാൻ എത്തുകയും അവരുടെ വ്യക്തിപരമായ ചില പ്രശ്നങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. പ്രചോദനപരമായ ഉപദേശം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അവർ എത്തിയത്. അവരോടൊപ്പം ചിലവഴിക്കാനും അവർ പറയുന്നത് കേൾക്കാനും സമയം കണ്ടെത്തി. ഒരു അധ്യാപിക നിലയിൽ വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത് .
16 6 2023 വെള്ളിയാഴ്ച ഇന്നുമുതൽ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ആണ് രജിസ്റ്ററിൽ ഒപ്പിടേണ്ടത് എന്ന് പ്രിൻസിപ്പാൾ നിർദ്ദേശിച്ചു. ഒമ്പതാം ക്ലാസിൽ സുസ്മേഷ് ചന്ദ്രോത്തിന്റെ ഹരിത മോഹനം എന്ന ചാപ്റ്റർ ആയിരുന്നു പഠിപ്പിച്ചത്. ബുധനാഴ്ച യോഗ ദിനത്തോടനുബന്ധിച്ച് യോഗ അഭ്യാസം നടത്താൻ അധ്യാപകർ അവസരം നൽകി. മലയാളം അധ്യാപകനായ ജയരാജ് സാറിനെ ലെസൺ പ്ലാൻ കാണിച്ചു. ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയെക്കുറിച്ച് ചർച്ച നടത്തി.



Comments
Post a Comment