അധ്യാപന പരിശീലനം ( രണ്ടാംഘട്ടം )
അധ്യാപന പരിശീലനത്തിന്റെ രണ്ടാംഘട്ടം 2023 ജൂൺ 12 തീയതി തിങ്കളാഴ്ച മുതൽ ആരംഭിച്ചു. തിയറികൾക്ക് ഉപരിയായി ഒരു അധ്യാപകനെ വാർത്തെടുക്കുന്നത് പരിശീലനമാണ് ആയതിനാൽ തന്നെ അധ്യാപന പരിശീലനം വളരെയേറെ നിർണായകമായ ഒരു ഘട്ടമാണ്.
അധ്യാപന പരിശീലന കാലയളവിയിലെ ചെറുതും വലുതുമായ ഓരോ അനുഭവവും നമ്മെ ഒരു മികച്ച അധ്യാപകൻ ആക്കി പാകപ്പെടുത്തുന്നു. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു അധ്യാപന പരിശീലനത്തിന് രണ്ടാംഘട്ടത്തിലും ലഭിച്ചത്. ഞങ്ങൾ നാല് ഓപ്ഷനുകളിൽ നിന്നായി 10 പേർ അടങ്ങുന്ന ടീം ആണ് കെ യു സി ടി കുമാരപുരത്തിൽ നിന്ന് സ്കൂളിൽ എത്തിയിട്ടുള്ളത്.ജീവിതത്തിൽ എന്നെന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന ഓർമകളും അധ്യാപന അനുഭവങ്ങളും ജീവിതപാഠങ്ങളും ഈ കാലയളവിലൂടെ ലഭിക്കുമെന്നും അതിവിടെ പകർത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

Comments
Post a Comment