ആദ്യ ദിവസം 12.06.2023 തിങ്കൾ
ബി. എഡ്. കരിക്കുലത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം 12-06-2023 തിങ്കളാഴ്ച തന്നെ ആരംഭിച്ചു. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യ ദിവസമായതിനാൽ ഗ്രൂപ്പ് ലീഡർ രാഹുൽ അറ്റൻസുമായി എത്തിയതിനുശേഷം ആണ് ഓഫീസ് റൂമിൽ ഹെഡ്മാസ്റ്ററെ കാണാൻ കയറിയത്.9 നുള്ള അധ്യാപകരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.ഒപ്പിട്ടതിനുശേഷം ഞങ്ങൾക്കനു സ്റ്റാഫ് റൂമിലേക്ക് പോയി. ഞങ്ങളെ കൂടാതെ മറ്റു കോളേജുകളിൽ നിന്നും അധ്യാപക പരിശീലനത്തിനായി വിദ്യാർഥികൾ എത്തിയിരുന്നതിനാൽ മുൻപേ നൽകിയിരുന്ന ലൈബ്രറി റൂമിൽ നിന്നും മാറി മറ്റൊരു ക്ലാസ് മുറിയിലാണ് സ്റ്റാഫ് റൂം ആയി നൽകിയത്
എട്ടാം തരത്തിൽ ഒരു പിരീഡ് ആയിരുന്നു എന്നുണ്ടായിരുന്നത് ആദ്യദിവസമായിരുന്നാൽ പാഠഭാഗത്തേക്ക് കടക്കുന്നതിനു മുൻപായുള്ള മുന്നറിയിപ്പ് പരിശോധിക്കുവാനും അനുഭവക്കുറിപ്പുകളെ കുറിച്ച് സാമാന്യധാരണം ഉണ്ടാക്കാനും ഉണ്ടാകുന്നു പ്രവർത്തനങ്ങളും ചർച്ചാവിഷയങ്ങളും സജ്ജമാക്കിയിരുന്നു. എട്ടാം ക്ലാസിൽ ആറാമത്തെ പിരട് കയറി ഏറെക്കുറെയും പുതുമുഖങ്ങൾ ആയിരുന്നു അവരോട് മാതൃഭാഷ പഠനത്തിന്റെ ആവശ്യകതയെപ്പറ്റിയും അനിവാര്യതയെ പറ്റിയും ചർച്ച ചെയ്തു കുട്ടികളുടെ ഉത്തരങ്ങളിൽ നിന്ന് ചിന്താശേഷി ഭാവന നൈപുണി എന്നിവയെ പറ്റി കൂടുതൽ അറിയുവാൻ ഒരു പ്രവർത്തനം ചെയ്യുകയുണ്ടായി. ഒരു കഥ രൂപീകരിക്കുവാനായി ആദ്യത്തെ ഒരു വരി പറഞ്ഞു കൊടുക്കുകയും വിദ്യാർത്ഥികൾ അവരുടെ ഭാവനക്കെട്ട് ഓരോ വാക്യവും കൂട്ടിച്ചേർത്ത് കഥയെ വിപുലീകരിക്കുകയും ചെയ്തു . അംഗസംഖ്യ കൂടിയതിനാൽ ഉച്ചഭക്ഷണവും ചോക്കും വീട്ടിൽ നിന്ന് കൊണ്ടുവരാൻ ഹെഡ്മാസ്റ്ററിൽ നിന്ന് നിർദ്ദേശം ഉണ്ടായിരുന്നു

Comments
Post a Comment