സ്കൂൾ വാർഷികം (25/1/23)

 






 25ആം തീയതി ആയിരുന്നു ഹയർ സെക്കൻഡറി സ്കൂളിലെ106 മത് സ്കൂൾ വാർഷികം.9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്റ്റേജ് ഡെക്കറേഷനായി അധ്യാപകർക്കൊപ്പം കൂടുകയും ചെയ്തു. മുഖ്യാതിഥിയായി എത്തിയത് സീരിയൽ മിമിക്രി ആർട്ടിസ്റ്റുകളും ദമ്പതികളും ആയ ശ്രീ ശിവ സൂര്യ ശ്രീമതി സിന്ധു എന്നിവരായിരുന്നു. അവർ ഒരുമിച്ച് വിവിധ കലാകാരന്മാരുടെ ശബ്ദം അനുകരിക്കുകയും ഗാനമാലപിക്കുകയും ചെയ്തു വേദിയെയും കുട്ടികളെയും ഒരുപോലെ ആനന്ദിപ്പിച്ചു.

 മറ്റൊരു വിശിഷ്ട അതിഥി ശ്രീ വാവ സുരേഷ് അവർകൾ ആയിരുന്നു അദ്ദേഹം പാമ്പുകളെ പറ്റിയുള്ള ശാസ്ത്രീയമായ പല അറിവുകളും കുട്ടികളുമായി പങ്കുവയ്ക്കുകയും മൂന്നു പാമ്പുകളെ ലൈവായി കാണിക്കുകയും പാമ്പുകടിയേറ്റാനുള്ള മുൻകരുതലുകളെ പറ്റി വളരെ വ്യക്തമായി മനസ്സിലാക്കി തരികയും ചെയ്യുകയുണ്ടായി.

 ഉച്ചയ്ക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. സിനിമാറ്റിക് ഡാൻസ് ലളിതഗാനം ഗ്രൂപ്പ് സോങ്ങുകൾ മാപ്പിളപ്പാട്ട് ഹിന്ദി പദ്യപാരായണം മുതലായ പരിപാടികൾ ഉണ്ടായിരുന്നു. ഏകദേശം 32 ഓളം പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുകയുണ്ടായി. സ്റ്റേജിന് പുറത്തും കുട്ടികൾ അവരുടെ സന്തോഷം നൃത്തം വെച്ച് പ്രകടിപ്പിച്ചു. അധ്യാപകരും കുട്ടികളുടെ സന്തോഷങ്ങൾക്ക് ഒപ്പം ചേരുകയും അവർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)