അധ്യാപന പരിശീലനം(9-12-22 - 19-12-22)

ഹൈസ്കൂൾ കുട്ടികൾക്ക് നോട്ട് ബോർഡിൽ എഴുതി നൽകുക എന്നത് അവരുടെ ചിന്താശേഷിയെയും അഭിപ്രായ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കും എന്ന് തോന്നി. അതുപോലെതന്നെ ദീർഘമായ ഉത്തരങ്ങൾ ബോർഡിൽ എഴുതി നൽകുക എന്നുള്ള കാര്യം ബുദ്ധിമുട്ടുള്ളതായിരുന്നു. എട്ടാം ക്ലാസിൽ ഈയാഴ്ച മാനവികതയുടെ തീർത്ഥം എന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞു.


 പതിനൊന്നാം തീയതി മുതൽ ഇവിടെ പരീക്ഷയായിരുന്നു. നമുക്ക് പരീക്ഷയുടെ ചുമതല ഇല്ലായിരുന്നു. എന്നിരിക്കലും ഓരോ ദിവസവും ഓരോരുത്തർക്ക് ഡിസിപ്ലിൻ ഡ്യൂട്ടി  ഉണ്ടായിരുന്നു. സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി ഒരു ഷോർട്ട് ഫിലിം നിർമ്മാണം നടക്കുന്നുണ്ട്. 15 ആം തീയതി ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ടായിരുന്നത് എനിക്കും മനീഷയ്ക്കുമായിരുന്നു. ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കാനായി പുസ്തകമോ നോട്ട്ബുക്ക് കൊണ്ടുവരാത്തവർ ആയിരുന്നു. 13ാം തീയതി ക്രിസ്മസ് പരിപാടികൾക്കാവശ്യമായ പരിപാടികളുടെ  ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വിദ്യാർത്ഥികൾക്ക് ഡാൻസ് പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കായിരുന്നു.

 കുട്ടികൾക്ക് പരീക്ഷ നടക്കുന്നതിനാൽ പരിശീലനം നടത്താനുള്ള സമയവും സന്ദർഭവും കുറവായിരുന്നു. യുപി കുട്ടികൾക്ക് രാവിലെ ആയിരുന്നു പരിശീലനം. 11 മണിക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളും ഡാൻസിനായി എത്തും. ജയരാജ് സാർ കുട്ടികൾ കളിക്കുന്ന പാട്ടുകൾ നമ്മുടെ നിർദ്ദേശപ്രകാരം എഡിറ്റ് ചെയ്തു തരികയുണ്ടായി. ജയരാജ് സാർ സിന്ധു ടീച്ചർ എന്നിവർ പരിശീലനത്തിനിടയ്ക്ക് നമുക്കൊപ്പം ഇരിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.


 


കുട്ടികൾ ചേർന്ന് നക്ഷത്രങ്ങളും അലങ്കാരം സാമഗ്രികളും കൊണ്ട് അലങ്കരിക്കുകയുണ്ടായി സ്കൂൾ ഒന്നാകെ ക്രിസ്തുമസ്സിന് വരവേൽക്കാൻ ഒരുങ്ങി തുടങ്ങിയിരുന്നു 

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)