അധ്യാപന പരിശീലനം (27/1/23- 6/2/23)

 30 ന് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് 72 മെഴുകുതിരികൾ കത്തിക്കുകയും അധ്യാപകരും കുട്ടികളും ജാതിയും മതവും മറന്ന് സമാനരായി നിലത്തിരുന്ന് പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം മത പ്രാർത്ഥനകൾക്കു ഉപരിയായി രഘുപതി രാഘവ രാജാറാം അഖിലാണ് മണ്ഡലവും ശാന്തി മന്ത്രം തുടങ്ങിയവയും ആലപിക്കുകയുണ്ടായി.


 എട്ടാം ക്ലാസിൽ കവിതയോട് എന്ന പാഠഭാഗം ആരംഭിച്ചു. ഒമ്പതാം ക്ലാസിൽ ബുദ്ധൻ ഉപദേശവും ആരംഭിച്ചു.

 ഫെബ്രുവരി ഒന്നിന്  സിന്ധു ടീച്ചർ ഒബ്സർവേഷൻ ആയി വന്നു. പത്തര മുതൽ 11 മണിവരെയായിരുന്നു ക്ലാസിന്റെ ദൈർഘ്യം. കുട്ടികളെ പാഠഭാഗത്തേക്ക് നയിക്കുന്നതിനായി ബുദ്ധനെക്കുറിച്ചും സിദ്ധാർത്ഥനും അരയന്നവും എന്ന കഥയെക്കുറിച്ചും ക്ലാസിൽ സംസാരിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിന്റെ ചിത്രവും ജീവചരിത്രം എഴുതിയ ചാർട്ടും കാണിച്ചു. ചാർട്ട് കുട്ടികളെ കൊണ്ട് ബോർഡിൽ ഒട്ടിക്കുകയും വായിപ്പിക്കുകയും ചെയ്തു ശേഷം പ്രവർത്തനം ചെയ്യിക്കുകയും വായിക്കുകയും ചെയ്തു.

 പിടി സാർ ഫിസിക്കൽ എജുക്കേഷൻ ക്ലാസ് ഒബ്സർവേഷൻ ആയി എത്തിയിരുന്നു. 11 മണിമുതൽ ഫിസിക്കൽ ഫിറ്റ്നസിന്റെ ക്ലാസ് എടുത്തു നാലുപേർ വീതം ഉള്ള രണ്ട് ക്ലാസ്സ്‌ ആയിരുന്നു എടുത്തത് ഞങ്ങൾ 8 ബിയിലായിരുന്നു ക്ലാസ് എടുത്തത്. പ്രാണായാമം ആയിരുന്നു പഠിപ്പിച്ചത് ഉച്ചയ്ക്കുശേഷം 9 കവിയും സമൂഹജീവി എന്ന പാഠത്തിന്റെ തുടർ ഭാഗം പഠിപ്പിച്ചു.

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)