അധ്യാപന പരിശീലനം ( 20/12- 6/1/23)
ക്രിസ്മസ് പരിപാടികൾക്ക് മുന്നോടിയായി സ്കൂളും ക്രിസ്തുമസ് ട്രീ യും അലങ്കരിക്കുന്നതിനായി പിടിഎ പ്രസിഡന്റ് ഞങ്ങളെയും ക്ഷണിക്കുകയുണ്ടായി. തോരണങ്ങൾ കിട്ടുന്നതിനും ബലൂണുകളും നക്ഷത്രങ്ങളും കളറിൽ ലൈറ്റുകളും എല്ലാം കൊണ്ട് സ്കൂൾ അലങ്കരിക്കുന്നതിനായി ഞങ്ങളും ഒപ്പം കൂടി. സ്കൂൾ സമയം കഴിഞ്ഞതിനുശേഷം ഞങ്ങളെല്ലാവരും ചേർന്ന് കേക്ക് വാങ്ങി ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു.
ഇരുപത്തിമൂന്നാം തീയതി ആയിരുന്നു സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നത്. പത്തുമണിക്ക് മുൻപേ തന്നെ ഔദ്യോഗികമായ ചടങ്ങുകൾ ആരംഭിച്ചു. ഹയർസെക്കൻഡറിയിലും ഹൈസ്കൂളിലും ഒപ്പം ചേർന്നു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. മുഖ്യാതിഥി ക്രിസ്തുമ സന്ദേശവും ആശംസകളും അറിയിച്ചു. ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു.
ക്രിസ്തുമസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ചുമതല ഞങ്ങൾക്ക് നൽകുകയുണ്ടായി. ഞങ്ങളുടെ പാട്ടും നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. പരിപാടികൾക്കിടയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളുമായി വാക്കേറ്റവും ഒന്നും തള്ളും നടക്കുകയുണ്ടായി അധ്യാപകർ ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.
ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി നാലിനാണ് ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തിയത്. ഇന്ന് തൊട്ട് കുട്ടികൾക്ക് പരീക്ഷ പേപ്പർ കൊടുക്കുന്നുണ്ടായിരുന്നു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കീർത്തിമുദ്ര എന്ന പാഠഭാഗം ആരംഭിച്ചു.


Comments
Post a Comment