അധ്യാപന പരിശീലനം (17/1/23- 24/1/23)
ഇരുപത്തിരണ്ടാം തീയതി ലതാ മിനി ടീച്ചർ ക്ലാസ് ഒബ്സർവേഷൻ ആയി എത്തിയിരുന്നു. എട്ടാം ക്ലാസിൽ ആയിരുന്നു ഇന്നത്തെ ക്ലാസ്. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിന്റെ ആദ്യ ഭാഗമായിരുന്നു ഇന്ന് പഠിപ്പിച്ചത്. പി കുഞ്ഞിരാമൻ നായരുടെ ചിത്രവും അദ്ദേഹത്തിന്റെ ജീവചരിത്രവും വെളിവാകുന്ന വീഡിയോയും പഠനോപകരണമായി കരുതിയിരുന്നു.
23 ആം തീയതി ഏഴാം ക്ലാസിൽ കയറാൻ കഴിഞ്ഞു. യുപി ക്ലാസ്സിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിദ്യാർത്ഥികളെ അപേക്ഷിച്ച് നിഷ്കളങ്കരും സ്നേഹമുള്ളവരും ആണെന്ന് അവരുടെ സൗഹൃദ സംഭാഷണത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു.
ഇന്ന് ഒമ്പതാം ക്ലാസിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തിയതിന്റെ മാർക്ക് നൽകുകയുണ്ടായി. കുട്ടികൾക്ക് തെറ്റിയ ചോദ്യങ്ങളുടെ ശരിയുത്തരവും അവർക്ക് ബോർഡിൽ എഴുതി നൽകി വ്യക്തമാക്കി കൊടുത്തു. 20 14 ആയിരുന്നു ഏറ്റവും ഉയർന്ന മാർക്ക് സുബീന നൗഫൽ എന്നീ രണ്ടു കുട്ടികളായിരുന്നു ഈ മാർക്ക് കരസ്ഥമാക്കിയത്.
ഹിന്ദി പ്രചാര സഭയുടെ കോളേജിൽ നിന്ന് ഹിന്ദി പഠിക്കുന്ന നാല് കുട്ടികൾ അഞ്ചുദിവസത്തെ ഇന്റൺഷിപ്പിനായി സ്കൂളിൽ എത്തുകയുണ്ടായി. അവർ നമുക്കൊപ്പം സ്റ്റാഫറും പങ്കിട്ടു.
ആനുവൽ ഡേയുമായി ബന്ധപ്പെട്ട പരിശീലനത്തിന് ചൂടിലാണ് കുട്ടികളെ വരും.


Comments
Post a Comment