അധ്യാപന പരിശീലനം -( 10/11/22-8/12/22)
2021 22 അധ്യയന വർഷത്തിലെ ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസ് 2022 നവംബർ 10 വ്യാഴാഴ്ച മുതൽ ആരംഭിച്ചു. തിയറികൾക്ക് ഉപരിയായി ഒരു അധ്യാപകനെ വാർത്തെടുക്കുന്നത് പരിശീലനം ആണ് ആയതിനാൽ തന്നെ ടീച്ചർ പ്രാക്ടീസ് വളരെയേറെ നിർണായകമായ ഒരു ഘട്ടമാണ്.
അധ്യാപന പരിശീലന കാലയളവിലെ ചെറുതും വലുതുമായ ഓരോ അനുഭവവും നമ്മെ മികച്ച ഒരു അധ്യാപകരായി പാകപ്പെടുത്തിയെടുക്കുന്നു. കവടിയാർ സാൽവേഷൻ ആർമി സ്കൂളാണ് ടീച്ചർ പ്രാക്ടീസിനായി എനിക്ക് ലഭിച്ചത്. ഞങ്ങൾ 9 പേർ അടങ്ങുന്ന ടീം ഈ സ്കൂളിലുണ്ട്.
ടീച്ചിങ്പ്രാക്ടീസിന്റെ ഒന്നാം ദിവസം ആയ നവംബർ 10 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്നെ കവടിയാറുള്ള സാൽവേഷൻ ആർമി സ്കൂളിൽ എത്തിച്ചേർന്നു ഞങ്ങൾ 9 പേർ അടങ്ങുന്ന ടീമിന്റെ ലീഡർ ഫിസിക്കൽ സയൻസിലെ രാഹുൽ ആയിരുന്നു 9 15ന് തന്നെ ഞങ്ങൾ രജിസ്റ്റർ എച്ച് എം ന്അ നൽകി. അദ്ദേഹം സ്കൂളിൽ നിന്നുള്ള പഠനയാത്രയിൽ ആയതിനാൽ ഇൻ ചാർജ് ആയിരുന്ന ടീച്ചർ കൈപ്പറ്റുകയും ഒപ്പിട്ടതിനു ശേഷം ലൈബ്രറി റൂമ് നമുക്ക് സ്റ്റാഫ് റൂമായി അനുവദിച്ചു നൽകുകയും ചെയ്തു.
എട്ടാം ക്ലാസിലെ കേരളപാഠാവലിയായിരുന്നു എനിക്ക് പഠിപ്പിക്കേണ്ടിയിരുന്നത് മലയാളം അധ്യാപകൻ ലീവ് ആയതിനാൽ സാറിനെ മുൻപുള്ള ദിവസങ്ങളിൽ നേരിട്ട് കണ്ട പോഷന്സ് കൈ പറ്റിയിരുന്നു. പാഠത്തിലേക്ക് കടക്കാതെ കുട്ടികളെ വിശദമായി പരിചയപ്പെടുന്നതിനും അവരുടെ ഭാഷാ നൈപുളികൾ എപ്രകാരമാണെന്ന് വിലയിരുത്താനും ഉപയോഗിച്ചു.
മൂന്നാം ദിവസമായ തിങ്കളാഴ്ച നവംബർ 14 ശിശുദിനം ആയിരുന്നു അതിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ആയിരുന്നു നടന്നത് യുപി വിഭാഗത്തിലെ കുട്ടികളും അധ്യാപകരും ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്. സംഘഗാനം കഥാപാരായണം ഹിന്ദി പ്രസംഗം എന്നിവയെല്ലാം ഉണ്ടായിരുന്നു. ജവഹർലാൽ നെഹ്റുവായി ഒരു കുട്ടി വേഷമണിയുകയും സന്ദേശം പകർന്നു നൽകുകയും പ്രിൻസിപ്പാളിന്റെ ആശംസ പ്രസംഗത്തിനുശേഷം വിവിധ പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ഉണ്ടായി.
ഒമ്പതാം ക്ലാസിൽ അടിസ്ഥാനപാഠാവലിയിലെ ഒരു കുടന്ന വെളിച്ചമായി എന്ന്ഏകകം ആരംഭിച്ചു. എട്ടാം ക്ലാസിൽ വേദം എന്ന പാഠത്തിന്റെ കർത്താവായ യൂസഫി കചേരിയെ പറ്റി കവി പരിചയം നടത്തിക്കൊണ്ട് പാഠങ്ങൾ ആരംഭിച്ചു. 9 എബി എന്ന ക്ലാസുകൾ ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. അജഗജാന്തരം എന്ന പാഠഭാഗം ആയിരുന്നു ആദ്യം പഠിപ്പിച്ചത്. 16 ആം തീയതി നമ്മുടെ കോളേജിലെ ഫസ്റ്റ് ഇയർ കുട്ടികൾ സ്കൂളിലെ ഇൻഡക്ഷൻ ആയി സ്കൂളിൽ എത്തിയിരുന്നു. പരീക്ഷ സംബന്ധമായി 16ന് ശേഷം നമുക്ക് അവധിയായിരുന്നു
പരീക്ഷയ്ക്കുശേഷം 7 12 2022 ബുധനാഴ്ചയാണ് ഞങ്ങൾ തിരികെ സ്കൂളിൽ എത്തിയത്. അഴിമതിയിലും ബിയിലും കക്കാട് സഫലമീ യാത്ര എന്ന പാഠഭാഗം എടുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. എട്ടാം ക്ലാസിൽ കേരളപാഠാവലിയിലെ മാനവികതയുടെ തീർത്ഥം എടുക്കാൻ സാധിച്ചു ക്രിസ്തുമസ് പരീക്ഷ അടുത്തതിനാൽ ധൃതിയിൽ പാഠങ്ങൾ പഠിപ്പിക്കേണ്ടിയിരുന്നു.







Comments
Post a Comment