ഉന്മാദം 😇

 #ഉന്മാദം 🙃


ശിരസിൽ ശിഖരങ്ങൾ മുളയ്ക്കുകയും അതിൽ ചിത്രശലഭങ്ങൾ പൂവിടുന്നു എന്നും സ്വപ്നം കണ്ടുണർന്നപ്പോൾ തന്നെ വേഗം പോയി വെളുത്ത തൂവാല തണുത്ത വെള്ളത്തിൽ നനച്ചു നെറ്റിയിൽ മുറുകെ കെട്ടി.. 

        തൂവാലതുമ്പിൽ നിന്ന് ജലകണങ്ങൾ കൺപോളകളിൽ ഇറ്റിറ്റു  വീണപ്പോഴാണ് കൺഞരമ്പുകൾ മുറുകുന്നുണ്ടെന്നും അവ പൊട്ടി ചുവക്കുന്നെന്നും അതൊരു വീഞ്ഞായി ഒഴുകുന്നെന്നും തോന്നിയത്.. 

വീഞ്ഞു കുടിക്കാനുള്ള കൊതിയാകുമെന്ന് നിനച്ചു ഒരു കുപ്പി തണുത്ത വീഞ്ഞ് ഒന്നോടെ അകത്താക്കിയപ്പോഴാണ്  ദാഹിച്ചു വരണ്ട നാവാകെ ആ തണുപ്പ് തട്ടി ഉള്ളിലാഴ്ന്നു ഇറങ്ങി പോയതറിഞ്ഞത്. 

                      നാവു തേടി നടന്നപ്പോഴാണ് പുസ്തകങ്ങൾ ചെവികളോട് രഹസ്യം പറയുന്നത് കേട്ടത്.. ആ പുസ്തങ്ങളുടെ വായ മൂടി കെട്ടി അടച്ചു വച്ചപ്പോഴാണ് അതിൽ നിന്നു അക്ഷരങ്ങൾ ചാടി ഇറങ്ങിയത്... ചാടിയോടിയ അക്ഷരങ്ങൾക് പിന്നാലെ ഓടിയപ്പോഴാണ് കാലിൽ നിന്നു ചിലങ്കമണികൾ അടർന്നു തെറിച്ചത്.. 

                           അടർന്നുവീണ ചിലങ്കമണികൾ എടുത്തു നിവർന്നപ്പോഴാണ് കണ്ണാടിയിൽ പായൽ പരക്കുന്ന എൻ കവിൾത്തടങ്ങളിൽ കണ്ണ് പതിയുന്നത്.... കൈവിരലുകളിൽ ഇന്നലത്തെ നിറകൂട്ടുകൾ കട്ട പിടിച്ചിരിക്കുന്നു.. തൊടുന്നിടത്തെല്ലാം ആ ഛായം പുരളുന്നു... 

                     ഇത്രയുമായപ്പോൾ  കടുപ്പത്തിൽ ഒരു കാപ്പിയുമിട്ട് കുടിച്ചു.. . മയിൽപ്പീലികൾ കൊണ്ട് കിടക്ക വിരിച്ചു.അതിൽ ചെന്ന് ചുരുണ്ടു കൂടി... ഇനി ഉണരുമ്പോൾ മയിൽ‌പീലി പച്ച കുത്തിയ കവിതകൾ ശരീരത്തിൽ നിറയുമെന്നു സ്വപ്നം കണ്ട് മയക്കത്തിലേക് ആഴ്ന്നാഴ്ന്നങ്ങനെ ......

#സ്വാതിവിജയൻ 🍃❣️

Comments

Popular posts from this blog

നൂറു സിംഹാസനങ്ങൾ 🍁

അധ്യാപന പരിശീലനം (7/2/23- 14/2/23)